കൊച്ചി: ലോറി തട്ടിയെടുക്കാനായി സുഹൃത്തായ ഡ്രൈവറെ കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയ കേസില്‍ രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം. പെരുവണ്ണാമൂഴി സ്വദേശി ജെറിന്‍ മാത്യു, അരുണ്‍ ഫിലിപ്പ് എന്നിവര്‍ക്കാണ് ശിക്ഷ. മഞ്ചേരി അഡീ. സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.
ജീവ പര്യന്തവും ഒന്നേ മുക്കാല്‍ ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. 2015 സെപ്തംബര്‍ രണ്ടിനാണ് ചങ്ങനാശേരി സ്വദേശി സിജി തോമസ് കൊല്ലപ്പെട്ടത്. വായ്പ അടവു തെറ്റിയ സ്വന്തം ലോറി സംരക്ഷിക്കുന്നതിനാണ് ജെറിന്‍ മാത്യു കൊലപാതകം നടത്തിയത്. എറണാകുളത്ത് നിന്ന് കൊണ്ടോട്ടിയിലേക്കായിരുന്നു.
സംഭവ ദിവസം സിജി തോമസിന്റെ ട്രിപ് കൊണ്ടോട്ടിയില്‍ നിന്നും സിജി തോമസിനെ ഗള്‍ഫ്കാരന്റെ വീട്ടു സാധനങ്ങള്‍ എറണാകുളത്തേക്ക് കൊണ്ടുപോകാനുണ്ടെന്ന് പറഞ്ഞ് കോഴിക്കോട്ടേക്ക് കൊണ്ടുപോയി. വേറൊരാളുടെ സഹായത്തോടെ സിജി തോമസിനെ കൊലപ്പെടുത്തിയ ശേഷം വയനാട് ചുരത്തിലെ എട്ടാം വളവ് കഴിഞ്ഞ് മൃതദേഹം കൊക്കയില്‍ തള്ളുകയായിരുന്നു. എന്നാല്‍ ലോറി വില്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പദ്ധതികള്‍ പൊളിയുകയായിരുന്നു. സിജിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ജെറിയും പിന്നീട് അരുണ്‍ ഫിലിപ്പും വലയിലായി. ജെറി കാണിച്ചുകൊടുത്ത സ്ഥലത്ത് നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കൊണ്ടോട്ടി പൊലീസാണ് അന്വേഷണം നടത്തിയത്.
