മലയാളി ശിങ്കാരിമേളക്കാരെ പ്രശംസിച്ച് സിംഗപൂര്‍ പ്രധാനമന്ത്രി ലീ. സിംഗപൂരില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഡയസ്പോര കണ്‍വെന്‍ഷനോടനുബന്ധിച്ച നടത്തിയ ശിങ്കാരിമേളമാണ് സിംഗപൂര്‍ പ്രധാനമന്ത്രിയുടെ പ്രശംസ പിടിച്ചുപറ്റിയത്. ശ്രീലങ്കന്‍ പ്രധാനമന്ത്രി റാണിലിനെയും ലീയെയും വരവേല്‍ക്കുന്നതിനായി ആയിരുന്നു ശിങ്കാരിമേളം നടത്തിയത്. മലയാളികള്‍ നടത്തിയ ശിങ്കാരിമേളത്തിന് അഭിനന്ദനം നേര്‍ന്ന് ലീ ഫേസ്ബുക്ക് പേജില്‍ ഫോട്ടോ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

സിംഗപൂരില്‍ പഠനത്തിനായി വന്ന ഒരു കൂട്ടം മലയാളി ചെറുപ്പക്കാരാണ് സിംഗപ്പൂരിലെ ശിങ്കാരിമേളത്തിനു പിന്നില്‍. കുരിശിങ്കല്‍ ബ്രദേഴ്സ് എന്ന പേരിലാണ് ശിങ്കാരിമേളം അവതരിപ്പിക്കുന്നത്. സ്വദേശി അരുണ്‍ പ്രഭ, മുബരിസ് മുബാറക്ക് (തിരുവനന്തപുരം), അഖില്‍ പ്രസേനന്‍ (കൊല്ലം), റെബിന്‍, വിഷ്‍ണു, ഷെറിന്‍ (എറണാകുളം), രാജു (തൃശൂര്‍), സുഗേഷ് (മലപ്പുറം) എന്നിവരാണ് ടീം അംഗങ്ങള്‍. ഇവര്‍ സിംഗപൂരില്‍ ജോലിനോക്കുകയാണ്.