ചെന്നൈ: ഓൺലൈൻ തട്ടിപ്പിനിരയായി ഗായകൻ ഉണ്ണികൃഷ്ണനും. ഗായകൻ ഉണ്ണികൃഷ്ണന്റെ അക്കൗണ്ടിൽ നിന്നും ഓൺലൈൻ തട്ടിപ്പ് വഴി ഒരു ലക്ഷം രൂപ നഷ്ടമായി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉണ്ണികൃഷ്ണൻ ചെന്നൈ സിറ്റി പൊലീസിൽ പരാതി നൽകി.

നവംബർ 30 നാണ് ഉണ്ണികൃഷ്ണന്റെ അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടത്. യുഎസ് ഡോളറുകളായാണ് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായത്. വിദേശപര്യടനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം ഉണ്ണികൃഷ്ണൻ അറിഞ്ഞത്.

തന്റെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ചാണ് പണം തട്ടിയിരിക്കുന്നതെന്ന് ഉണ്ണികൃഷ്ണന്‍ ചെന്നൈ സിറ്റി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. വിദേശയാത്രയുടെ തിരക്കിലായതിനാലാണ് വിവരം അറിയാന്‍ വൈകിയതെന്നും ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.