സമാന ആവശ്യം തിരുവനന്തപുരം സിബിഐ കോടതി തള്ളിയിരുന്നു

തിരുവനന്തപുരം:സിസ്റ്റർ അഭയ കേസില്‍ കുറ്റവിമുക്തരാക്കണം എന്നാവശ്യപ്പെട്ട് ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും മുന്നാം പ്രതി സിസ്റ്റർ സ്റ്റെഫിയും ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ സമാന ആവശ്യത്തിൽ തിരുവനന്തപുരം സിബിഐ കോടതിയിൽ ഹർജി നല്‍കിയെങ്കിലും തള്ളിയിരുന്നു.

സിസ്റ്റര്‍ അഭയവധക്കേസില്‍ രണ്ടാം പ്രതിയായ ഫാദര്‍ ജോസ് പുതൃക്കയിലിനെ കോടതി പ്രതി പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു. അതേസമയം കേസിലെ ഒന്നാം പ്രതിയായ ഫാദര്‍ തോമസ് കോട്ടൂരും മൂന്നാം പ്രതിയായ സ്റ്റെഫിയും വിചാരണ നേരിടണമെന്നാണ് കോടതി ഉത്തരവിട്ടത്.