കേരള സർക്കാരിന്‍റെ മികച്ച നഴ്സിനുള്ള അവാർഡ് ഇനി മുതൽ "സിസ്റ്റർ ലിനി പുതുശ്ശേരി അവാർഡ് " എന്ന് അറിയപ്പെടും.  

തിരുവനന്തപുരം:ആതുര സേവനത്തിനിടെ നിപ വൈറസ് ബാധയേറ്റ് മരിച്ച നഴ്സ് ലിനിയുടെ പേരിൽ മികച്ച നഴ്‌സിനുള്ള‌ പുര്സകാരം ഏര്‍പ്പെടുത്തി കേരള സര്‍ക്കാര്‍. സർക്കാരിന്‍റെ മികച്ച നഴ്സിനുള്ള അവാർഡ് ഇനി മുതൽ "സിസ്റ്റർ ലിനി പുതുശ്ശേരി അവാർഡ് " എന്ന് അറിയപ്പെടും. 

Add Asianetnews as a Preferred SourcegooglePreferred

നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയാണ് പേരാമ്പ്രാ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‍സ് ലിനി പുതുശേരി മരിച്ചത്. ലിനിയുടെ പേരിൽ പേരാമ്പ്ര താലൂക്ക് ആശുപത്രിക്കു മുൻവശം ബസ് സ്റ്റോപ്പ് നിർമിക്കുമെന്നും പേരാമ്പ്ര ബ്ളോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആശുപത്രിയിൽ സൗജന്യ ഉച്ചഭക്ഷണം ഏർപെടുത്തുമെന്നും തൊഴിൽ എക്സൈസ് വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു.