തൃശ്ശൂര്‍: അക്രമ രാഷ്‌ട്രീയം സി.പി.എമ്മിന്റെ നയമല്ലെന്ന് സീതാറാം യെച്ചൂരി. പക്ഷേ തങ്ങളുടെ പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ പ്രതിരോധിക്കുമെന്നും തൃശ്ശൂരില്‍ സി.പി.എം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് യെച്ചൂരി പറഞ്ഞു.

തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ പാര്‍ട്ടി തിരുത്തും. എതിരാളികളെ ജനാധിപത്യ രീതിയിലൂടെ നേരിടും. അക്രമ രാഷ്‌ട്രീയത്തിലൂടെ ഏറ്റവുമധികം നഷ്‌ടമുണ്ടായത് സി.പി.എമ്മിനാണ്. ബി.ജെ.പിയെ നേരിടാൻ കോൺഗ്രസുമായി സഖ്യം വേണ്ടെന്നും എന്നാല്‍ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസുമായി അടവുനയമാകാമെന്നും അദ്ദേഹം പറഞ്ഞു.