നാഗ്പൂര്‍: ആര്‍.എസ്.എസിന്റെ ഭീഷണി അവഗണിച്ച് ഇന്ന് നാഗ്പൂരില്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. ആര്‍.എസ്.എസിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് നാഗ്പൂര്‍ സര്‍വ്വകലാശാലയില്‍ നേരത്തെ നിശ്ചയിച്ചിരുന്ന, യെച്ചൂരിയുടെ പരിപാടി വൈസ് ചാന്‍സലര്‍ ഇടപെട്ട് വിലക്കിയിരുന്നു. ഇതേ തുടര്‍ന്ന് അംബേദ്ക്കര്‍ കോളേജില്‍ ഒരു വിഭാഗം അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് വൈകുന്നേരം യെച്ചൂരിക്കായി മറ്റൊരു പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അംബേദ്ക്കര്‍ കോളേജില്‍ കനത്ത പോലീസ് കാവല്‍ എര്‍പ്പെടുത്തിയിട്ടുണ്ട്.