ലോയ കേസിലെ സുപ്രീംകോടതി വിധി നിർഭാഗ്യകരമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി
ദില്ലി:ലോയ കേസിലെ സുപ്രീംകോടതി വിധി നിർഭാഗ്യകരമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ജസ്റ്റിസ് ബി.എച്ച്.ലോയയുടെ മരണത്തില്‍ പ്രത്യേക അന്വേഷണം ആവശ്യമില്ലെന്നായിരുന്നു സുപ്രീം കോടതി വിധി. പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീം കോടതി തള്ളുകയും ചെയ്തിരുന്നു. സുപ്രീംകോടതി വിധിക്കെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും പ്രതികരിച്ചിരുന്നു.
ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെയാണ് സുപ്രീംകോടതി വിധി പറഞ്ഞതെന്നും നീതിന്യായചരിത്രത്തിലെ കറുത്ത ദിവസമാണിതെന്നുമാണ് പ്രശാന്ത് ഭൂഷണ്‍ന്‍റെ പ്രതികരണം.ഹര്‍ജികള്‍ തള്ളി കൊണ്ടുള്ള വിധിയില്‍ കേസില്‍ ഹാജരായ വാദിഭാഗം അഭിഭാഷകര്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനവും സുപ്രീം കോടതി ഉന്നയിച്ചിരുന്നു.
