Asianet News MalayalamAsianet News Malayalam

കാശ്മീരിൽ സമാധാനം കൊണ്ടുവരുന്നതിൽ പരാജയപ്പെട്ടു; കേന്ദ്രത്തിനെതിരെ ശിവസേന

  • കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് ശിവസേന മുഖപത്രം
Siva sena mouth piece samna against central government

ശ്രീനഗര്‍: ജമ്മുകാശ്മീരിൽ സമാധാനം കൊണ്ടുവരുന്നതിൽ കേന്ദ്രവും, സംസ്ഥാനസർക്കാരും പരാജയപ്പെട്ടെന്ന് ശിവസേന. ആഭ്യന്തരസുരക്ഷ എന്നത് ഒരു തമാശയായി മാറിയെന്ന് ശിവസേന മുഖപത്രം സാമ്‌ന പരിഹസിച്ചു. ജമ്മുകാശ്മീരിൽ സമാധാനംകൊണ്ടുവരാൻ ശക്തമായ നടപടിയാണ് ആവശ്യം. 

ബിജെപി  നേതൃത്വംനൽകുന്ന സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ഇക്കാര്യത്തിൽ പരാജയപ്പെട്ടെന്നും സാമ്‌ന പറയുന്നു. പാകിസ്ഥാന്റെ ഭാഗത്തുനിന്ന് സൈനികർക്കുനേരെ നടക്കുന്ന തുടർച്ചയായ അക്രമം, സുരക്ഷഉദ്യോഗസ്ഥരെ തദ്ദേശീയർ അക്രമിക്കുന്നത്, മാധ്യമപ്രവർത്തകൻ ഷുജാത് ബുഖാരിയുടെ കൊലപാതകം എന്നിവ ചൂണ്ടിക്കാട്ടിയാണ് സേനയുടെ കുറ്റപ്പെടുത്തൽ.

Follow Us:
Download App:
  • android
  • ios