ആറ് വയസുകാരി ബലാത്സംഗത്തിനിരയായി സംഭവം പെരുമ്പാവൂർ വെങ്ങോലയിൽ പ്രതി തമിഴ്നാട് മാർത്താണ്ഡം സ്വദേശി ഇയാൾക്കായി തെരച്ചിൽ തുടങ്ങി
പെരുമ്പാവൂർ: പെരുമ്പാവൂർ വെങ്ങോലയിൽ ആറ് വയസുകാരി ബലാത്സംഗത്തിനിരയായി. അസം സ്വദേശിയായ ആറ് വയസുകാരിയെ അയൽക്കാരനായ തമിഴ്നാട് സ്വദേശിയാണ് ബലാത്സംഗം ചെയ്തത്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ മാസം മുപ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ വീട്ടിന്റെ തൊട്ടടുത്ത വീട്ടിലെ താമസക്കാരായിരുന്നു ആറ് വയസുകാരിയും കുടുംബവും. കുട്ടിയുടെ അച്ഛനും അമ്മയും ആശുപത്രിയിൽ പോയ സമയം ആറ് വയസുകാരിയും ഇളയ സഹോദരനും പ്രതിയുടെ വീട്ടിൽ ടീവി കാണാൻ എത്തി.ഈ സമയം കുഞ്ഞിനെ ഇയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു.
കുട്ടിയുടെ അമ്മയുടെ പരാതിയിൽ പെരുമ്പാവൂർ പൊലീസാണ് കേസെടുത്തത്.ചൈൽഡ് ലൈനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതി തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് സൂചന. ഇയാൾക്കായി പൊലീസ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
