ഭൂമി പരന്നതാണെന്ന് തെളിയിക്കാന്‍ റോക്കറ്റില്‍ പറന്ന് അറുപത്തൊന്നുകാരന്‍ ഭ്രാന്തെന്ന് തോന്നുന്ന ആശയത്തിന് വേദിയായത് കാലിഫോര്‍ണിയയിലെ മൊജാവി മരുഭൂമിയാണ്

ഭൂമി പരന്നതാണെന്ന് തെളിയിക്കാന്‍ വേറിട്ട പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഈ അറുപത്തൊന്ന് വയസുകാരന്‍. സ്വന്തമായി നിര്‍മിച്ച ആവി കൊണ്ട് പ്രവര്‍ത്തിക്കുന്ന റോക്കറ്റില്‍ 1875 അടി ഉയരത്തിലാണ് ഇയാള്‍ പറന്നത്. ലിമോ വാഹനത്തില്‍ ഡ്രൈവറായിരുന്ന ഇദ്ദേഹം ഭൂമി പരന്നതാണെന്നാണ് വിശ്വസിക്കുന്നത്. കേള്‍ക്കുമ്പോള്‍ ഭ്രാന്തെന്ന് തോന്നുന്ന ആശയത്തിന് വേദിയായത് കാലിഫോര്‍ണിയയിലെ മൊജാവി മരുഭൂമിയാണ്. 

മൈക്ക് ഹ്യൂസ് എന്നാണ് സ്വയം പ്രഖ്യാപിത ശസ്ത്രജ്ഞനാണ് ഇദ്ദേഹം.1875 ഉയര്‍ന്നതിന് ശേഷം തിരിച്ച് വന്ന റോക്കറ്റിനെ രണ്ട് പാരച്യൂട്ടുകളുടെ സഹായത്തോടെയാണ് നിലത്തിറക്കിയത്. റോക്കറ്റിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചെങ്കിലും പരീക്ഷണം വിജയകരമായിരുന്നെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. മാസങ്ങള്‍ നീണ്ട പരിശ്രമത്തിന് ശേഷം ലക്ഷക്കണക്കിന് തുക ചെലവിട്ടാണ് ആവിയില്‍ പറക്കുന്ന റോക്കറ്റ് മൈക്ക് നിര്‍മിക്കുന്നത്. 

ഈ പേടകം ബലൂണിന്റഎ സഹായത്തോടെ ബഹിരാകാശത്തേയ്ക്ക് പറക്കുമെന്നാണ് മൈക്ക് അവകാശപ്പെടുന്നത്. കുത്തനെ കമ്പികള്‍ കൊണ്ട് തയ്യാറാക്കിയ പ്ലാറ്റ്ഫോമില്‍ നിന്നായിരുന്നു പ്രക്ഷേപണം.