ചൈനയിലെ അമേരിക്കന്‍ എംബസിയ്ക്ക് സമീപം സ്ഫോടനം
ബീജിംഗ്: ബീജിംഗില്‍ അമേരിക്കന്‍ എംബസിയ്ക്ക് സമീപം ബോബ് സ്ഫോടനം. ചെറിയ ഉപകരണം ഉപയോഗിച്ചാണ് അക്രമി സ്ഫോടനം നടത്തിയത്. ഇയാള്‍ക്ക് ഒഴിച്ച് മറ്റാര്‍ക്കും സ്ഫോടനത്തില്‍ പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു. ചൈനയുടെ തലസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന അമേരിക്കന്‍ എംബസിയ്ക്ക് സമീപത്തുനിന്ന് പുക ഉയരുന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
സംഭവത്തില്‍ അക്രമിയുടെ കൈയ്ക്ക് പരിക്കേറ്റു. ഗുരുതര പരിക്കുകളൊന്നുമില്ലെന്നും ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു. മംഗോളിയ പ്രവിശ്യയിലുള്ള ജിയാങ് മൗമൗ എന്ന ആളാണ് ആക്രമണം നടത്തിയത്. പ്രദേശത്ത് ഒരു സ്ത്രീ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും വാര്‍ത്തകളുണ്ട്. എന്നാല്‍ ഈ രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്ന് വ്യക്തമല്ല.
