ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐപിഇ ഗ്ലോബലിന് നറുക്കു വീണത്.
തിരുവനന്തപുരം: സ്മാര്ട്ട് സിറ്റി പദ്ധതിയെ ചൊല്ലിയുള്ള ആശങ്കകള്ക്കു വിരാമം. പദ്ധതി നടത്തിപ്പ് ചുമതലക്കായി ഐപിഇ ഗ്ലോബലുമായി നഗരസഭ ഇന്ന് കരാര് ഒപ്പിടും. ടെണ്ടറില് കുറഞ്ഞ തുക മുന്നോട്ട് വെച്ച വാഡിയ ഗ്രൂപ്പ് കരിമ്പട്ടികയില്പ്പെട്ടതോടെയാണ് ദില്ലി ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ഐപിഇ ഗ്ലോബലിന് നറുക്കു വീണത്.
ടെണ്ടറില് ഐപിഇ ഗ്ലോബലായിരുന്നു രണ്ടാമത്തെ കുറഞ്ഞ തുക മുന്നോട്ടു വെച്ചത്. വിശദമായ പദ്ധതി രേഖ സമര്പ്പിക്കാന് കമ്പനിയോട് ആവശ്യപ്പെട്ടതോടെ നടപടികള്ക്ക് വേഗം കൂടി. ഐപിഇ ഗ്ലോബലിന്റെ മുന്പരിചയം പദ്ധതിക്ക് മുതല് കൂട്ടാകുമെന്ന് മേയര്. ജൂണില് തുടങ്ങാനായിരുന്നു മുന് ധാരണ.
കരാര് ഒപ്പിടുന്നതോടെ കാലതാമസം കുറയക്കാനാകുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ. പുതിയ സാഹചര്യത്തില് കരാര് തുക ഉയരാനാണ് സാധ്യത. 2020 ലാണ് സ്മാര്ട്ട് സിറ്റി പദ്ധതി പൂര്ത്തിയാക്കേണ്ടത്.
