കാട് കത്തുമ്പോള്‍ , ബീഡി വലിച്ച് കാട്ടാന

First Published 24, Mar 2018, 10:59 AM IST
smoking elephant rare visuals out
Highlights
  • കാട് കത്തുമ്പോള്‍ , ബീഡി വലിച്ച് കാട്ടാന
  • മൂന്നു ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടക്കുന്നത്

ബെംഗളുരു:  കാട്ടാനകള്‍ പുകവലിക്കുമോ? പുകവലിക്കുന്ന മൃഗശാലയിലെ ഒറാങ്ങ് ഊട്ടാന്റെയെല്ലാം ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.പക്ഷേ കാട്ടില്‍ പുകവലിക്കുന്ന മൃഗങ്ങള്‍ ഉണ്ടാകുമോ? ഉണ്ടെന്നാണ് കര്‍ണാടക വനം വകുപ്പ് പുറത്ത് വിട്ട ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. വന്യജീവി സംരക്ഷണ വകുപ്പിലെ അസ്സിസ്റ്റന്റ് ഡയറക്ടര്‍ വിനയ് കുമാറാണ് അപൂര്‍വ്വ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. മൂന്നു ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടക്കുന്നത്. 

കാട്ടുതീയില്‍ കരിഞ്ഞു പോയ പുല്‍ക്കൂട്ടത്തില്‍ നിന്നും എന്തോ പെറുക്കിയെടുത്ത് പുകവലിക്കുന്ന കാട്ടാനയുടേതാണ് ദൃശ്യങ്ങള്‍.  മുപ്പത്തഞ്ചോളം  വയസ് പ്രായം വരുന്ന പിടിയാനയാണ് ദൃശ്യത്തിലുള്ളത്. കാട്ടാന ചാരം വാരിക്കഴിക്കുന്നതാണെന്നാണ് ആന വിദഗ്‍ധന്‍ ഡോക്ടര്‍ വരുണ്‍ ഗോസ്വാമി പറയുന്നത്. 

 

 

കരിയ്ക്ക് പ്രത്യേകിച്ച് പോഷക മൂല്യമില്ലെങ്കിലും അതിന് ഔഷധഗുണമുണ്ടെന്നാണ് ഇദ്ദേഹം വിലയിരുത്തുന്നത്. മൃഗങ്ങള്‍ കാട്ടു തീയ്ക്ക് ശേഷം കരി കഴിക്കുന്നത് ഇതിന മുമ്പും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ഇദ്ദേഹം വിലയിരുത്തുന്നു. എന്നാല്‍ കാട്ടില്‍ നിന്ന് ആദ്യമായാണ് ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ എത്തുന്നതെന്ന്  വിനയ് കുമാറിന്റെ പ്രതികരണം. 

loader