എസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കണം കുറ്റം ചെയ്തവരെ രക്ഷപെടാന്‍ അനുവദിക്കരുതെന്ന് കോടതി
കൊച്ചി: കൊല്ലം എസ്എന് കോളജ് ഫണ്ട് വകമാറ്റിയ സംഭവത്തില് എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണത്തിന് ഹൈക്കോടതി നിര്ദ്ദേശം. കേസ് ഡിജിപിയുടെ മേല്നോട്ടത്തില് എസ്പി റാങ്കില് കുറയാത്ത ഉദ്യോഗസ്ഥന് അന്വേഷിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. അന്വേഷണം ആറ് മാസത്തിനകം പൂര്ത്തിയാക്കണമെന്നും കോടതി നിര്ദ്ദേശിച്ചു.
കാല്ലം സ്വദേശി സുരേന്ദ്ര ബാബു നല്കിയ ഹര്ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഫണ്ട് തട്ടിയെന്ന ആരോപണത്തില് വെള്ളാപ്പള്ളി നടേശനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുറ്റം ചെയ്തവരെ രക്ഷപെടാന് അനുവദിക്കരുതെന്നും സിംഗിള് ബഞ്ച് പൊലീസിനോട് നിര്ദ്ദേശിച്ചു.
