ചുറ്റും കൂടിയവരില്‍ നിന്ന് രക്ഷപെടാന്‍ നിറവയര്‍ വെല്ലുവിളിയായപ്പോളാണ് മൂര്‍ഖന്‍ പാമ്പ് മുട്ടകള്‍ ഛര്‍ദ്ദിച്ചത്
മാനന്തവാടി: വിഴുങ്ങിയ കോഴിമുട്ടകള് ക്യാമറയ്ക്ക് മുന്നില് വായിലൂടെ പുറന്തള്ളി മൂര്ഖന് പാമ്പ്. തലപ്പുഴ കാപ്പാട്ടുമലയില് ഗിരീഷിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പാമ്പ് കയറിയത്. അടയിരിക്കുന്ന കോഴിയെ വകവരുത്തിയ പാമ്പ് വിരിയാറായ മുട്ടകൾ അകത്താക്കുകയും ചെയ്തു. കോഴിക്കൂട്ടില് പാമ്പിനെ കണ്ട വീട്ടുകാര് ഒച്ചയിട്ടതോടെ പാമ്പിന് പുറത്തിറങ്ങാന് പറ്റാത്ത സ്ഥിതിയായി.
സ്ഥലത്തെത്തിയ പാമ്പുപിടുത്തക്കാരന് കൂടിയായ സുജിത്ത് പാമ്പിനെ കോഴിക്കൂടിന് പുറത്തെത്തിച്ചു. രക്ഷപെടാനുള്ള പങ്കപ്പാടില് നിറഞ്ഞിക്കുന്ന വയര് വെല്ലുവിളിയായതോടെ പാമ്പ് വിഴുങ്ങിയ മുട്ടകള് വായിലൂടെ പുറം തള്ളി. ചുറ്റും കൂടിയവര് മൊബൈലില് പകര്ത്തിയ ദൃശ്യങ്ങള് പകര്ത്തുകയും ചെയ്തു. ഒന്നിന് പിറകെ ഒന്നായി ഏഴ് മുട്ടകളാണ് പാമ്പ് പുറന്തള്ളിയത്.
ക്യാമറയ്ക്ക് മുന്നില് വിഴുങ്ങിയ മുട്ടകള് പുറന്തള്ളിയ മൂര്ഖന് പാമ്പ് സ്ഥലത്ത് നിന്ന് രക്ഷപെട്ടു പോയി. വനംവകുപ്പില് ബേഗൂര് ഫോറസ്റ്റ് റേഞ്ചിലാണ് സുജിത്ത് ജോലി ചെയ്യുന്നത്.
