ഹൈക്കോടതി വിധിച്ച പിഴയായ 25,000 കെട്ടിവച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. നേരത്തെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ പോകും പിഴയടക്കില്ലെന്നാണ് വിധി വന്നപ്പോള്‍ ശോഭ സുരേന്ദ്രന്‍ പറഞ്ഞത്

കൊച്ചി: ഹൈക്കോടതി വിധിച്ച പിഴയായ 25,000 കെട്ടിവച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. നേരത്തെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ പോകും പിഴയടക്കില്ലെന്നാണ് വിധി വന്നപ്പോള്‍ ശോഭ സുരേന്ദ്രന്‍ പറഞ്ഞത്. ശബരിമലയില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്രമന്ത്രിയേയും ഹൈക്കോടതി ജ‍ഡ്ജിയേയും പൊലീസ് അപമാനിച്ചുവെന്ന് കാട്ടിയുള്ള ശോഭ സുരേന്ദ്രൻ നൽകിയ ഹർജി രൂക്ഷ വിമർശനങ്ങളോടെ ഡിസംബര്‍ 4ന് ഹൈക്കോടതി തള്ളിയത്. 

അനാവശ്യ വാദങ്ങൾ ഉന്നയിക്കരുതെന്ന് നിർദ്ദേശിച്ച കോടതി ശോഭ സുരേന്ദ്രനിൽ നിന്ന് 25,000 രൂപ പിഴ ഈടാക്കാനും വിധിച്ചു. വികൃതമായ ആരോപണമാണ് ശോഭ സുരേന്ദ്രന്‍റേതെന്ന് കോടതി വിമർശിച്ചു. ഹർജി നിയമപരമായി എവിടെയും നിലനിൽക്കില്ല. ഹർജിക്കാരി എവിടെയും പരാതിയും നൽകിയിട്ടില്ല. കോടതിയെ പരീക്ഷണവസ്തു ആക്കരുതെന്നും വികൃതമായ ആരോപണങ്ങളാണ് ശോഭാ സുരേന്ദ്രൻ ഉന്നയിച്ചത് എന്ന് വിമർശിച്ച കോടതി വില കുറഞ്ഞ പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കരുതെന്നും ബിജെപി നേതാവിന് മുന്നറിയിപ്പ് നൽകിയിരുന്നു. 

അനാവശ്യ വാദങ്ങൾ ഉന്നയിക്കരുത്. പ്രസക്തമല്ലാത്ത കാര്യങ്ങളാണ് നിങ്ങൾ പറയുന്നത്. അതിനെ ഹർജിയുമായി കൂട്ടിവായിക്കാനാകില്ലെന്ന് കോടതി പറഞ്ഞിരുന്നു. എന്നാല്‍ വിധി വന്ന ശേഷം പ്രതികരിച്ച ശോഭ സുരേന്ദ്രന്‍ താന്‍ പിഴയടക്കില്ലെന്നും, സുപ്രീംകോടതിയില്‍ പോകുമെന്നാണ് പറഞ്ഞത്. പക്ഷെ ഇതില്‍ നിന്നും മാറിയ ശോഭ സുരേന്ദ്രന്‍ ഹൈക്കോടതി ചുമത്തിയ 25,000 രൂപ ഹൈക്കോടതി ലീഗല്‍ സര്‍വീസ് കമ്മിറ്റയില്‍ തന്‍റെ വക്കീല്‍ വഴി അടച്ച റസീപ്റ്റ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

കോടതി വിധി വന്നപ്പോള്‍ ശോഭ സുരേന്ദ്രന്‍ പറഞ്ഞത്