സിദ്ധരാമയ്യയെ പരിഹസിച്ച് അമിത് ഷാ
ബംഗളൂരുരു: നാല്‍പ്പത് ലക്ഷം രൂപയുടെ വാച്ചുള്ളവരാണ് സോഷ്യലിസം പറയുന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പരിഹസിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. സിദ്ധരാമയ്യയാണ് നാല്‍പത് ലക്ഷം രൂപയുടെ വാച്ച് കെട്ടുന്ന കോണ്‍ഗ്രസിലെ ഒരേ ഒരു സോഷ്യലിസ്റ്റ് എന്നായിരുനന്ു അമിത് ഷായുടെ പരിഹാസം. ഇത് അദ്ദേഹം എത്രമാത്രം അഴിമതി നടത്തിയിട്ടുണ്ട് എന്നതിന്‍റെ തെളിവാണെന്നും അമിത് ഷാ പറഞ്ഞു.
ന്യൂനപക്ഷമായ ലിംഗായത്തയോടുള്ള താത്പര്യം കൊണ്ടല്ല, യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ കര്‍ണാടകയില്‍ അധികാരത്തിലെത്താതിരിക്കാനാണ് പ്രത്യേക പദവി നല്‍കിയതെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ നേരിട്ട് ജനങ്ങളുമായി സംവാദ പരിപാടികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി രണ്ട് ദിവസത്തെ കര്‍ണാടക സന്ദര്‍ശനത്തിന് എത്തിയതാണ് അമിത് ഷാ. കര്‍ണാടകയില്‍ ബിജെപി ഭൂരിപക്ഷം നേടിയാല്‍ യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കുമെന്നും അമിത് ഷാ
