മൂന്നാം ക്ലാസുകാരിയുടെ തിരോധാനം ചെന്നൈ നഗരത്തെ ഭീതിയിലാഴ്ത്തിയിരുന്നു. ഇന്നലെയാണ് ഫ്ലാറ്റിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ പെട്ടന്ന് കാണാതാകുന്നത്. കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ സമീപത്തെ ഫ്ലാറ്റുകളിലും അപ്പാര്‍ട്ട്മെന്റുകളിലും തിരഞ്ഞു. എന്നാല്‍ രാത്രി വൈകിയും കുട്ടിയെ കണ്ടെത്താനായില്ല. പിന്നീട് മാതാപിതാക്കള്‍ പൊലീസില്‍പരാതിപ്പെട്ടു. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അയല്‍വാസി പിടിയിലായത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഫ്ലാറ്റിനു പുറത്ത് കളിച്ചുകൊണ്ടു നിന്ന കുട്ടിയെ അയല്‍വാസിയായ ദഷ്യന്ത്, പാവ നല്‍കാമെന്ന് പറഞ്ഞ് അയാളുടെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഫ്ലാറ്റിലെത്തിച്ച് കുട്ടിയുടെ വായില്‍ തുണി തിരുകിയ ശേഷം ക്രൂരമായി ബലാല്‍സംഗം ചെയ്തു. പിന്നീട് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം ചുട്ടുകരിച്ചു. കത്തിക്കരിഞ്ഞ ശരീരഭാഗങ്ങള്‍ ഇയാള്‍ ബാഗിലാക്കി വഴിയരികില്‍ തള്ളി. കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ചെറിയ കുട്ടികളുടെ നിരവധി അശ്ലീല ചിത്രങ്ങളും വീഡിയോകളും ഇയാളുടെ മൊബൈലില്‍ ഉള്ളതായി പൊലീസ് പറഞ്ഞു.