തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് കമ്മിഷനില്‍ ഹാജരാക്കിയ തെളിവുകള്‍ സരിതാ നായര്‍ ഇന്നു പുറത്തു വിട്ടേക്കും. രാവിലെ തിരുവനന്തപുരത്തു വാര്‍ത്താ സമ്മേളനം വിളിക്കുമെന്നു സരിത അറിയിച്ചിട്ടുണ്ട്.

ശ്രീധരന്‍ നായര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ട ദൃശ്യങ്ങള്‍ ഇന്നലെ പുറത്തു വിടുമെന്നാണ് നേരത്തേ സരിത അറിയിച്ചിരുന്നത്. എന്നാല്‍ ചില പ്രധാന തെളിവുകള്‍ കിട്ടാനുണ്ടെന്നും അതിനാലാണ് വാര്‍ത്താ സമ്മേളനം മാറ്റി വച്ചതെന്നും സരിത അറിയിച്ചിരുന്നു.