മലപ്പുറം: വേങ്ങരയില്‍ ഇനി സോളാറും കത്തും. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇടതു മുന്നണി യു.ഡി.എഫിനെതിരായ പ്രധാന തിരഞ്ഞെടുപ്പ് ആയുധമാക്കി കഴിഞ്ഞു. അതേസമയം, മന്ത്രി തോമസ് ചാണ്ടിയാണ് ഭരണമുന്നണിക്കെതിരായ യു.ഡി.എഫിന്റെ മറു ആയുധം.
ഭരിക്കുന്ന കാലത്ത് യു.ഡി.എഫിനെ പ്രതിസന്ധിയിലേയ്‌ക്ക് തള്ളിവിട്ട സോളാര്‍ വിവാദം വേങ്ങര പ്രചാരണത്തിന് മുന്നണിയെ പ്രതിരോധത്തിലാക്കുന്നു. മുന്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് വീഴ്ച പറ്റിയെന്ന സോളാര്‍ കമ്മിഷന്‍ കണ്ടെത്തല്‍ ഇടതു ക്യാമ്പിന് ആവേശത്തിലാക്കുന്നു.
പ്രതിരോധത്തില്‍ നിന്ന് പ്രത്യാക്രമണത്തിലേയ്‌ക്ക് കടക്കാന്‍ യു.ഡി.എഫിന്റെ ആയുധം മന്ത്ര തോമസ് ചാണ്ടിയുടെ കൈയേറ്റ വിഷയങ്ങള്‍ തന്നെ. തോമസ് ചാണ്ടിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്ന പ്രചരണവുമായി അഴിമതി മുഖ്യ വിഷയമാക്കുകയാണ് യു.ഡി.എഫ്. സോളാര്‍, തോമസ് ചാണ്ടി വിഷയങ്ങളില്‍ ഉണ്ടാകുന്ന ഒാരോ ചലനത്തിന്റെയും പ്രതിഫലനം ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രതീക്ഷിക്കാം.
