തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് കമ്മീഷനിൽ ഹാജരാക്കിയ തെളിവുകൾ നാളെ പുറത്തു വിടുമെന്ന് സരിതാ നായർ. നാളെ തിരുവനന്തപുരത്ത് വാർത്താ സമ്മേളനം വിളിയ്ക്കും. ശ്രീധരന്‍ നായര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ട ദൃശ്യങ്ങൾ ഇന്ന് കൊച്ചിയിൽ പുറത്തു വിടുമെന്നാണ് നേരത്തേ സരിത അറിയിച്ചിരുന്നത്.

എന്നാൽ ചില പ്രധാന തെളിവുകൾ കിട്ടാനുണ്ടെന്നും അതിനാലാണ് വാർത്താ സമ്മേളനം നാളേക്ക് മാറ്റി വച്ചതെന്നും സരിത അറിയിച്ചു. അതേ സമയം സോളാർ ആരോപണത്തിൽ വെല്ലുവിളിയുമായി ഉമ്മൻചാണ്ടി. ജനങ്ങളെ ബോധിപ്പിക്കാനുള്ള തെളിവുകള്‍ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ നേരത്തെ തന്നെ അത് പുറത്ത് വരുമായിരുന്നു എന്നും അങ്ങനെയെങ്കിൽ തെരഞ്ഞെടുപ്പ് ചർച്ച തന്നെ മാറുമായിരുന്നുവെന്നും ഉമ്മൻ ചാണ്ടി കോട്ടയത്ത് പറഞ്ഞു.