മുംബൈയില്‍ ലഹരിക്ക് അടിമയായ മകന്‍ അമ്മയെ കൊലപ്പെടുത്തി പത്തനംതിട്ട കോഴഞ്ചേരി സ്വദേശിനിയാണ് കൊല്ലപ്പെട്ടത്
വസായി: മുംബൈയിൽ മലയാളി വീട്ടമ്മയുടെ കൊലപാതകത്തിൽ മകൻ അറസ്റ്റിൽ. വസായിലെ സെന്റ് മേരീസ് നഗറിൽ ഇന്നലെയായിരുന്നു സംഭവം.64 വയസ്സുള്ള ലതയാണ് കൊല്ലപ്പെട്ടത്. സംഭവത്തില് മകൻ അമിത് നായരെ പൊലീസ് അറസ്റ്റ് ചെയ്തു. 24 വയസ്സുകാരനായ അമിത് 'ലഹരി'ക്ക് അടിമയായിരുന്നുവെന്നും വീട്ടിൽ നിരന്തരം കലഹമുണ്ടാക്കിയിരുന്നെന്നും പൊലീസ് പറഞ്ഞു. വാക്കുതർക്കത്തിനിടെ ഇയാൾ അമ്മയെ തലക്ക് അടിച്ചു കൊല്ലുകയായിരുന്നു. കോഴഞ്ചേരി സ്വദേശിയായ ലത ദീർഘനാളായി മുംബൈയിൽ സ്ഥിരതാമസക്കാരാണ് . ഭർത്താവ് മരിച്ചതിനെ തുടർന്ന് ലതയും മകനും മാത്രമായിരുന്നു വീട്ടിൽ താമസം
