ദില്ലി: സൗമ്യകേസിലെ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി. കോടതിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. ജസ്റ്റിസ് മാര്‍ക്കണ്ഡേ കട്‍ജുവിന് കോടതിയലക്ഷ്യ നോട്ടീസ്.

നാടകീയ രംഗങ്ങള്‍ക്കിടയില്‍ കട്‍ജുവിനോട് കോടതിയില്‍ നിന്നും ഇറങ്ങിപ്പോകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. അസാധാരണ നടപടിയിലാണ് കോടതി കേസ് ഇന്ന് പരിഗണിച്ചത്. സൗമ്യവധക്കേസിലെ കോടതി വിധിയെ സോഷ്യല്‍മീഡിയയിലൂടെ വിമര്‍ശിച്ച കുറിപ്പെഴുതിയ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു നേരിട്ട് ഹാജരായി വിധിയിലെ പിഴവ് എന്തെന്ന് ചൂണ്ടിക്കാണിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് ജസ്റ്റിസ് കട്ജു കോടതിയിലെത്തുന്നത്. സൗമ്യകേസില്‍ കോടതിക്ക് പിഴവ് പറ്റിയെന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കട്ജു രാവിലെയും പറഞ്ഞിരുന്നു. വിധിയിലെ പിഴവ് 20 മിനിറ്റ് കൊണ്ട് കോടതിയെ ബോധ്യപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷയെന്നു കട്‍ു പറഞ്ഞിരുന്നു.