രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150 ാം ജന്മദിനാഘോഷവും റിപ്പബ്ലിക് ദിനത്തിൽ നടക്കും. നേരത്തെ അമേരിക്കൻ പ്രസിഡൻറ് ഡൊണൾഡ് ട്രംപ് റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാനാകില്ലെന്ന് അറിയിച്ചിരുന്നു

ദില്ലി: ഇന്ത്യയുടെ 70 ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ് സിറിൽ റാംപോസ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യർഥന പ്രകാരമാണ് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് എത്തുക. അർജന്റീനയിൽ നടന്ന ജി 20 ഉച്ചകോടിക്കിടെയാണ് മോദി സിറിൽ റാംപോസയെ ക്ഷണിച്ചത്.

വിദേശകാര്യ വക്താവ് രവീഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150 ാം ജന്മദിനാഘോഷവും റിപ്പബ്ലിക് ദിനത്തിൽ നടക്കും. നേരത്തെ അമേരിക്കൻ പ്രസിഡൻറ് ഡൊണൾഡ് ട്രംപ് റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാനാകില്ലെന്ന് അറിയിച്ചിരുന്നു.