2017 സെപ്തംബറിലെ കണക്ക് പ്രകാരം ദക്ഷിണമേഖല ഡിവിഷന് കീഴില്‍ 311 ആളില്ലാ ലെവല്‍ ക്രോസ്സുകളുണ്ടായിരുന്നു. ഒരു വര്‍ഷം കൊണ്ട് ബദല്‍ മാര്‍ഗ്ഗങ്ങളിലൂടെ ഇവയെല്ലാം അടച്ചു പൂട്ടാനായിരുന്നു റെയില്‍ മന്ത്രി പീയുഷ് ഗോയലിന്‍റെ നിര്‍ദേശം.  

ചെന്നൈ: സോണിലെ മുഴുവവന്‍ ആളില്ലാ ലെവല്‍ ക്രോസ്സുകളും ഒഴിവാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. ഇതോടെ രാജ്യത്ത് ഈ നേട്ടം കൈവരിക്കുന്ന ആദ്യ റെയില്‍വേ സോണായി ദക്ഷിണറെയില്‍വേ മാറി. 2010-ല്‍ കൊണ്ടു വന്ന സുരക്ഷാ നയത്തിന്‍റെ ഭാഗമായാണ് മുഴുവന്‍ ആളില്ലാ ലെവല്‍ ക്രോസ്സുകളും ദക്ഷിണ റെയില്‍വേ ഡിവിഷനില്‍ നിന്നും ഒഴിവായത്. 

ദക്ഷിണ റെയില്‍വേയ്ക്ക് കീഴില്‍ പാലക്കാട്, തിരുവനന്തപുരം, ചെന്നൈ ഡിവിഷനുകളില്‍ ഉള്ള എല്ലാ ആളില്ലാ ലെവല്‍ ക്രോസ്സുകളും ഈ വര്‍ഷത്തോടെ അടച്ചു പൂട്ടി കഴിഞ്ഞു. 2017 സെപ്തംബറിലെ കണക്ക് പ്രകാരം ദക്ഷിണമേഖല ഡിവിഷന് കീഴില്‍ 311 ആളില്ലാ ലെവല്‍ ക്രോസ്സുകളുണ്ടായിരുന്നു. ഒരു വര്‍ഷം കൊണ്ട് ബദല്‍ മാര്‍ഗ്ഗങ്ങളിലൂടെ ഇവയെല്ലാം അടച്ചു പൂട്ടാനായിരുന്നു റെയില്‍ മന്ത്രി പീയുഷ് ഗോയലിന്‍റെ നിര്‍ദേശം. 

ഓവര്‍ ബ്രിഡ്ജുകളും, സബ് വേകളും നിര്‍മ്മിച്ചും. തിരക്ക് കുറഞ്ഞ ലെവല്‍ ക്രോസ്സുകള്‍ അടച്ചു പൂട്ടിയും, വഴി തിരിച്ചു വിട്ടും, ചിലയിടങ്ങളില്‍ ജീവനക്കാരെ നിയമിച്ചുമാണ് ഒരു വര്‍ഷം കൊണ്ട് മുഴുവന്‍ ആളില്ലാ ലെവല്‍ ക്രോസ്സുകളും റെയില്‍വേ അടപ്പിച്ചത്.