Asianet News MalayalamAsianet News Malayalam

കൈയക്ഷരം നന്നാക്കാന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്പെഷ്യല്‍ ക്ലാസ്സ്

കൈയ്യക്ഷരം മെച്ചപ്പെടുത്താനായി കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പരിശീലനക്ലാസ്സും സെമിനാറും സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഞങ്ങള്‍. ഡോക്ടര്‍മാരുടെ കൈയ്യെഴുത്തിനെക്കുറിച്ച് വളരെ കാലമായി പരാതികളുണ്ട്

Special class for mbbs students to improve their hand writing
Author
Indore, First Published Oct 6, 2018, 3:55 PM IST


ഇന്‍ഡോര്‍: ഡോക്ടര്‍മാരുടെ കൈയക്ഷരത്തെക്കുറിച്ച് കാലങ്ങളായി പരാതിയുണ്ട്. സാധാരണക്കാര്‍ക്ക് മനസ്സിലാവാത്ത രീതിയിലുള്ള ഡോക്ടര്‍മാരുടെ കൈപ്പടയെക്കുറിച്ച് അനേകം തമാശ കഥകളുമുണ്ട്. എന്തായാലും ഡോക്ടര്‍മാരുടെ കൈയെഴുത്തിനെക്കുറിച്ചുള്ള ഈ നിരന്തര പരാതിക്കൊരു പരിഹാരം കണ്ടെത്താന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് മധ്യപ്രദേശിലെ ഒരു മെഡിക്കല്‍ കോളേജ്. രോഗികള്‍ക്കും ഫാര്‍മസി ജീവനക്കാര്‍ക്കും എളുപ്പം മനസ്സിലാവുന്ന തരത്തില്‍ ഡോക്ടര്‍മാരുടെ കൈയ്യെഴുത്ത് മെച്ചപ്പെടുത്താന്‍ പ്രത്യേക പരിശീലനം നല്‍കാനൊരുങ്ങുകയാണ് ഇന്‍ഡോറിലെ എംജിഎം മെഡിക്കല്‍ കോളേജ് അധികൃതര്‍. 

കൈയ്യക്ഷരം മെച്ചപ്പെടുത്താനായി കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പരിശീലനക്ലാസ്സും സെമിനാറും സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഞങ്ങള്‍. ഡോക്ടര്‍മാരുടെ കൈയ്യെഴുത്തിനെക്കുറിച്ച് വളരെ കാലമായി പരാതികളുണ്ട്. ഇപ്പോള്‍ ഇതൊരു സാമൂഹികപ്രശ്നമായി മാറിയിരിക്കുന്നു. ഇതിനൊരു അവസാനം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ ഇത്തരമൊരു മാര്‍ഗ്ഗം തേടുന്നത്.  

അവ്യക്തമായൊരു മരുന്ന് കുറിപ്പ് രോഗിയ്ക്കും കൂട്ടിരിപ്പുകാര്‍ക്കും ഫാര്‍മസി ജീവനാര്‍ക്കുമെല്ലാം ഒരു പോലെ പ്രശ്നം സൃഷ്ടിക്കാറുണ്ട്. ഇതേ തുടര്‍ന്ന് മരുന്ന് കുറിപ്പുകള്‍ ഇംഗ്ലീഷ് ക്യാപിറ്റല്‍ ലെറ്ററില്‍ എഴുതണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിരുന്നു. ഡോക്ടര്‍മാര്‍ കൈയ്യക്ഷരം മെച്ചപ്പെടുത്തുകയോ ക്യാപിറ്റല്‍ ലെറ്ററില്‍ എഴുതുകയോ ചെയ്യണമെന്ന് ഐഎംഎയും ആവശ്യപ്പെട്ടിരുന്നു. 

Follow Us:
Download App:
  • android
  • ios