ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരെ മുളകു പൊടിയെറിഞ്ഞ സംഭവം ചർച്ച ചെയ്യാൻ ഇന്ന് ദില്ലി നിയമസഭയുടെ പ്രത്യേക സമ്മേളനം. ദില്ലിയിലെ 30 ലക്ഷം പേരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന ആരോപണവും ചർച്ച ചെയ്യും. 

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരെ മുളകു പൊടിയെറിഞ്ഞ സംഭവം ചർച്ച ചെയ്യാൻ ഇന്ന് ദില്ലി നിയമസഭയുടെ പ്രത്യേക സമ്മേളനം. ദില്ലിയിലെ 30 ലക്ഷം പേരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന ആരോപണവും ചർച്ച ചെയ്യും. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ദില്ലി സെക്രട്ടറിയേറ്റിൽ വച്ച് ബിജെപി അനുഭാവിയായ അനിൽകുമാർ കെജ്രിവാളിന്റെ ദേഹത്ത് മുളകു പൊടിയെറിഞ്ഞത്. 

ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് ആംആദ്മി പാർട്ടി ആരോപിക്കുന്നു. ആംആദ്മി എംഎൽഎ സോംനാഥ് ഭാരതി ഒരു വനിതാ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയത് ആയുധമാക്കി തിരിച്ചടിക്കാനാണ് ബിജെപി തീരുമാനം.