ഇക്കാര്യമാവശ്യപ്പെട്ട് അന്വേഷണസംഘം ആരോഗ്യവകുപ്പ് ഡയറക്ടറെ സമീപിക്കും.

കോട്ടയം: കെവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെക്കുറിച്ച് വ്യക്തത കിട്ടാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന ആവശ്യവുമായി പ്രത്യേകാന്വേഷണസംഘം. ഇക്കാര്യമാവശ്യപ്പെട്ട് അന്വേഷണസംഘം ആരോഗ്യവകുപ്പ് ഡയറക്ടറെ സമീപിക്കും.

കെവിന്റേ മുങ്ങിമരണമാണെന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ അന്വേഷണ സംഘത്തിന് വ്യക്തത ലഭിച്ചിട്ടില്ല. ആന്തരികാവയവയങ്ങളുടെ വിശദപരിശോധനയ്ക്കായി കാത്തിരിക്കുകയാണ് പൊലീസ്.

കെവിനെ ഓടിച്ച് പുഴയിലേക്ക് വീഴ്ത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കെവിന്‍റെ ദേഹത്ത് വീണ് പരിക്കുണ്ടോ എന്നതുൾപ്പടെയുള്ള വിശദാംശങ്ങളാണ് പൊലീസ് തേടുന്നത്.