മക്കിമല ഭൂമി തട്ടിപ്പ്: സ്പെഷ്യൽ വില്ലേജ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു

First Published 4, Apr 2018, 12:15 PM IST
special village officer suspended for irregularity in wayanad
Highlights
  • മക്കിമല ഭൂമി തട്ടിപ്പ്: സ്പെഷ്യൽ വില്ലേജ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു
  • കൈക്കൂലി വാങ്ങുന്നത് ദൃശ്യങ്ങളിൽ വ്യക്തമായ സാഹചര്യത്തിലാണ് നടപടിയെന്ന് കളക്ടർ

കല്‍പ്പറ്റ: മക്കിമല ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് വാളാട് സ്പെഷ്യൽ വില്ലേജ് ഓഫീസർ രവിയെ ജില്ലാ കളക്ടർ സസ്പെൻഡ് ചെയ്തു. കൈക്കൂലി വാങ്ങുന്നതായി ദൃശ്യങ്ങളിൽ വ്യക്തമായ സാഹചര്യത്തിലാണ് നടപടിയെന്ന് കളക്ടർ വിശദമാക്കി.  തന്റെ അധികാര പരിധിക്കു പുറത്തുള്ള ഭൂമിയിലാണ് വില്ലേജ് ഓഫീസർ ഇടപെട്ടതെന്നും കളക്ടർ വ്യക്തമാക്കി. 

തവിഞ്ഞാൽ വില്ലേജിലെ മക്കിമലയിൽ സൈനികർക്ക് സര്‍ക്കാര്‍ കൊടുത്ത ഭൂമിയും , ഭൂ മാഫിയ വിഴുങ്ങിയ വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടിരുന്നു. വ്യാജ രേഖകളും അധാരവുമുണ്ടാക്കി 1084 ഏക്കറാണ് ഭൂ മാഫിയ തട്ടിയെടുത്തത്. പട്ടയ രേഖകള്‍ നശിപ്പിച്ചും കരം സ്വീകരിച്ചും കയ്യേറ്റക്കാര്‍ക്ക് റവന്യൂ ഉദ്യോഗസ്ഥരും കൂട്ടു നിന്നതിന്റെ തെളിവും ഏഷ്യാനെറ്റ് പുറത്ത് വിട്ടിരുന്നു .
 

loader