ശബരിമല നട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ള നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കൊച്ചി: ശബരിമല നട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ള നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജനങ്ങൾക്കിടയിൽ മത സ്പർദ്ധയുണ്ടാക്കുന്ന രീതിയിൽ പ്രസംഗിച്ചെന്ന പരാതിയിലാണ് കോഴിക്കോട് കസബ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ അടുത്ത ചൊവ്വാഴ്ച വരെ അറസ്റ്റുണ്ടാകില്ലെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. പ്രസംഗം വിവാദമായതോടെ തന്ത്രി ആണോ വിളിച്ചതെന്ന് സംശയമുണ്ടെന്ന് നിലപാട് മാറ്റി മലക്കം മറിഞ്ഞെങ്കിലും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ തന്ത്രി തന്നെ വിളിച്ചുവെന്നാണ് വ്യക്തമാക്കുന്നത്. 

അതേസമയം ശ്രീധരന്‍ പിള്ളയ്ക്കെതിരെ കോടതിയലഷ്യ കേസ് നല്‍കുന്നതിന് സോളിസിറ്റര്‍ ജനറല്‍ ഇന്നലെ അനുമതി നിഷേധിച്ചിരുന്നു.