അമിത വേഗത്തിലെത്തിയ കാറ് നിര്‍ത്താനാവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ കാര്‍ ഇടിയ്ക്കുകയും നിര്‍ത്താതെ പോകുകയുമായിരുന്നു. 

ഗുരുഗ്രാം: അമിത വേഗത്തിലെത്തിയ കാറിന്‍റെ ബോണറ്റില്‍ കുടുങ്ങിയ പൊലീസുകാരനുമായി കാര്‍ സഞ്ചരിച്ചത് ഒരു കിലോമീറ്റര്‍. ഗുരുഗ്രാമിലെ പൊലീസ് കോണ്‍സ്റ്റബിളിനെയാണ് കാര്‍ വലിച്ചിഴച്ച് കൊണ്ടുപോയത്. റോഡ് സൈഡിലുളള ബാരിക്കേഡില്‍ തട്ടി തകര്‍ന്നാണ് കാര്‍ നിന്നത്. ഈ മാസത്തെ മൂന്നാമത്തെ സമാന സംഭവമാണ് ഇത്. 

അമിത വേഗത്തിലെത്തിയ കാറ് നിര്‍ത്താനാവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ കാര്‍ ഇടിയ്ക്കുകയും നിര്‍ത്താതെ പോകുകയുമായിരുന്നു. കോണ്‍സ്റ്റബിള്‍ വികാഷ് സിംഗ് കാറിന്‍റെ ബോണറ്റില്‍ വീഴുകയും വൈപ്പറില്‍ കുടുങ്ങുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ രക്ഷപ്പെട്ടു. വികാഷിന് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.