ആലപ്പുഴ: അമ്പലപ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ച യുവാക്കളെ അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. നീര്‍ക്കുന്നം സ്വദേശി തലാല്‍ (18), കരുമാടി സ്വദേശി പ്രണവ് (18) എന്നിവരാണ് പിടിയിലായത്. 

സിഐ ബിജു വി നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.