Asianet News MalayalamAsianet News Malayalam

ശബരിമല; പൊലീസ് സ്റ്റേഷനില്‍ നിന്നും പാസ് വാങ്ങണമെന്ന നിബന്ധനയെ ചെറുത്ത് തോല്‍പ്പിക്കും: ശ്രീധരന്‍ പിള്ള

ശബരിമലയിലേക്കുള്ള റൂട്ടുകള്‍ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചതിന് പിന്നാലെ ശബരിമലയിലേക്ക് പോകുന്ന വാഹനങ്ങൾക്ക് പൊലീസ് പാസ് നിർബന്ധമാക്കിയിരിക്കുകയാണ്. വാഹനം പുറപ്പെടുന്ന സ്ഥലത്തെ സ്റ്റേഷനിൽ നിന്ന് പാസ് വാങ്ങി പതിക്കണം. എല്ലാ സ്റ്റേഷനുകളിൽ നിന്നും പാസ് സൗജന്യമായി നൽകും. 

Sreedharan Pillai about vehicles to sabarimala needs police pass
Author
Trivandrum, First Published Nov 9, 2018, 9:49 PM IST

തിരുവനന്തപുരം: ശബരിമല പ്രവേശത്തിന് പോലിസ് സ്റ്റേഷനിൽ നിന്നും വാഹനങ്ങള്‍ പാസ് വാങ്ങണമെന്ന നിബന്ധനയെ ചെറുത്തു തോൽപിക്കുമെന്ന് പി എസ് ശ്രീധരൻ പിള്ള. വയനാട് മാനന്തവാടിയില്‍ രഥയാത്രക്ക് ലഭിച്ച സ്വീകരണത്തില്‍ സംസാരിക്കുയായിരുന്നു ശ്രീധരന്‍ പിള്ള. വിശ്വാസത്തെ തകര്‍ക്കാനുള്ള പിണറായി സര്‍ക്കാരിന്‍റെ നീക്കമാണിതെന്നും അതിനെതിരെ വിശ്വാസികള്‍  അണിനിരക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ശബരിമലയിലേക്കുള്ള റൂട്ടുകള്‍ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചതിന് പിന്നാലെ ശബരിമലയിലേക്ക് പോകുന്ന വാഹനങ്ങൾക്ക് പൊലീസ് പാസ് നിർബന്ധമാക്കിയിരിക്കുകയാണ്. വാഹനം പുറപ്പെടുന്ന സ്ഥലത്തെ സ്റ്റേഷനിൽ നിന്ന് പാസ് വാങ്ങി പതിക്കണം. എല്ലാ സ്റ്റേഷനുകളിൽ നിന്നും പാസ് സൗജന്യമായി നൽകും. 

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചാണ് ശബരിമലയിലേക്കുള്ള റൂട്ടുകള്‍ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്. നവംബര്‍ 15 മുതല്‍ 2019 ജനുവരി 20 വരെയായിരിക്കും പുതിയ സുരക്ഷാ ക്രമീകരണം. ഇലവുങ്കല്‍, ചാലക്കയം, പമ്പ, നീലിമല, സന്നിധാനം, സ്വാമി അയ്യപ്പന്‍ റോഡ്, പാണ്ടിത്താവളം, ഉപ്പുതറ, പുല്ലുമേട്, കോഴിക്കാനം, സത്രം എന്നിവിടങ്ങളും ഈ മേഖലയ്ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിലുമാണ് പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്.

Follow Us:
Download App:
  • android
  • ios