ശ്രീജിത്തിന്റെ കസ്റ്റഡി മരണം പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും

വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണ കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും. അന്വേഷണച്ചുമതലയുള്ള ഐജി എസ് ശ്രീജിത്തും മറ്റ് ഉദ്യോഗന്ധരും കൊച്ചിയിൽ എത്തിയിട്ടുണ്ട്. അന്വേഷണം എങ്ങനെ വേണം എന്നതു സംബന്ധിച്ച രൂപരേഖ തയാറാക്കും. തെളിവെടുപ്പിന്റെ ഭാഗമായി വരാപ്പുഴ പൊലീസ് സ്റ്റേഷനും മരിച്ച ശ്രീജിത്തിന്റെ വീടും ഐജി സന്ദർശിക്കും. പോസ്റ്റുമാർടം റിപ്പോർട് ഇന്ന് കിട്ടുമെന്നാണ് പൊലീസ് പ്രതിക്ഷിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മരിച്ച ശ്രീജിത്തിന്റെ വീട് ഇന്ന് സന്ദർശിക്കുന്നുണ്ട്.