വരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം ആർടിഎഫ് പൊലീസുകാര്‍ റിമാന്‍ഡില്‍ നിരപരാധികളെന്ന് പൊലീസുകാരുടെ മൊഴി
കൊച്ചി: വരാപ്പുഴയില് ശ്രീജിത്ത് എന്ന യുവാവ് കസ്റ്റഡിയില് കൊല്ലപ്പെട്ട കേസില് അറസ്റ്റിലായ മൂന്ന് ആർടിഎഫ് പൊലീസുകാരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നിരപരാധികളെന്ന പൊലീസുകാരുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി.
ഉദ്യോഗസ്ഥരുടെ നിര്ദ്ദേശപ്രകാരമാണ് പ്രതികളെ പിടിച്ചത്. ലോക്കല് പൊലീസിന് കൈമാറുക മാത്രമാണ് ചെയ്തതെന്നും മൊഴി. കേസില് ഇന്നലെയാണ് മൂന്ന് ആര്ടിഎഫുകാര് അറസ്റ്റിലായത്. എസ്പിയുടെ സെപഷ്യല് സ്ക്വാഡിലുള്ളവരാണ് അറസ്റ്റിലായ സന്തോഷ്, സുമേഷ്, ജിതിന്രാജ് എന്നിവര്.
കൊലപാതകം, അന്യായമായി തടങ്കലിൽ വെക്കൽ, ദേ ഹോപദ്രവം ഏൽപ്പിക്കൽ എന്നിവയാണ് പ്രതികൾക്കെതിരായ കുറ്റങ്ങൾ. സന്തോഷ് കുമാർ ആണ് ഒന്നാം പ്രതി. ജിതിൻ രാജ് രണ്ടാമ പ്രതിയും സുമേഷ് മുന്നാം പ്രതിയുമാണ്. അറസ്റ്റിലാകുന്നതിന് മുമ്പ് ഇവര് മൂവരും സംസാരിക്കുന്ന ഒരു വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. തങ്ങളെ കുടുക്കിയതാണെന്ന് വീഡിയോയിലൂടെ വെളിപ്പെടുത്തിയത്.
