ആവശ്യമെങ്കില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വിട്ടയച്ചത്.
കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ മരണത്തില് കസ്റ്റഡിയിലെടുത്ത പൊലീസുകാരെ വിട്ടയച്ചു. ആവശ്യമെങ്കില് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വിട്ടയച്ചത്. രാവിലെയാണ് ഇവരെ ചോദ്യം ചെയ്തത്.
അതേസമയം, ശ്രീജിത്തിന്റെ മരണകാരണം ചെറുകുടല് പൊട്ടിയത് മൂലമെന്ന് പോസ്റ്റുമോര്ട്ടം റിപ്പോര്ട്ട്. പോസ്റ്റുമോര്ട്ടം റിപ്പോര്ട്ട് പൊലീസിന് കൈമാറി. ശ്രീജിത്തിന്റെ ശരീരത്തില് 18 പരിക്കുകള് ഉണ്ടെന്ന് പോസ്റ്റുമോര്ട്ടം റിപ്പോര്ട്ടില് പറയുന്നു. കൂടാതെ പരിക്കുകളില് മര്ദ്ദനമേറ്റ തരത്തിലുളള ചതവുകള് ഉണ്ടെന്നും സൂചന. ശക്തമായ മര്ദ്ദനം നടന്നെന്നും ഡോക്ടര്മാരുടെ വിലയിരുത്തല്.
