ശ്രീജിത്തിന്റെ കസ്റ്റഡിക്കൊലപാതകം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
ശ്രീജിത്തിന്റെ കസ്റ്റഡിക്കൊല സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ശ്രീജിത്തിന്റെ ഭാര്യ നല്കിയ ഹര്ജിയില് പൊലീസ് ഇന്ന് വിശദീകരണം നല്കും. കേസ് ഏറ്റെടുക്കാന് ആകുമോ എന്ന കാര്യത്തില് സിബിഐയും ഇന്ന് നിലപാട് അറിയിക്കും. കേസില് പ്രതികളായ അഞ്ച് പൊലീസുകാരെ അറസ്റ്റ് ചെയതതായും അന്വേഷണം മികച്ച രീതിയില് മുന്നോട്ട് പോകുന്നുവെന്നും പ്രൊസിക്യൂഷന് ഡയറക്ടര് ജനറല് കോടതിയെ അറിയിക്കും. പൊലീസുകാര് പ്രതികളായ കേസ് പൊലീസ് തന്നെ അന്വേഷിച്ചാല് എങ്ങനെ ശരിയാകുമെന്നായിരുന്നു കഴിഞ്ഞതവണ കേസ് പരിഗണിക്കവെ അവധിക്കാല ബെഞ്ചിന്റെ പരാമർശം.
