കശ്മീരിലെ കെടുതികള്‍ നേരിട്ട് അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ ലക്ഷ്യമിട്ട് ജമ്മു കശ്മീര്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി എന്ന സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്.

ശ്രീനഗര്‍: കാണികളുടെ പ്രതിഷേധം കാരണം ശ്രീശ്രീ രവി ശങ്കറിന് പ്രസംഗം മുഴുമിപ്പിക്കാനാവാതെ മടങ്ങേണ്ടി വന്നു. ജമ്മു കശ്മീരിലെ ശ്രീനഗറില്‍ പൈഗാം എ മുഹബ്ബത്ത് എന്ന പേരില്‍ നടത്തിയ സെമിനാറിലായിരുന്നു സംഭവം.

കശ്മീരിലെ ഷോപ്പിയാന്‍, പുല്‍വാമ, ബുദ്‍ഗാം തുടങ്ങിയ ജില്ലകളില്‍ നിന്നുള്ള നൂറുകണക്കിന് ആളുകളാണ് സെമിനാറില്‍ പങ്കെടുക്കാനെത്തിയത്. എന്നാല്‍ ഭക്ഷണമോ വെള്ളമോ കിട്ടാതെ ദീര്‍ഘനേരം കാത്തിരിക്കേണ്ടി വന്നതാണ് ജനങ്ങളെ ചൊടിപ്പിച്ചത്. പാകിസ്ഥാനില്‍ നിന്നുള്ള ചില നയതന്ത്ര ഉദ്ദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നുവെന്നും എന്നാല്‍ സംഘാടകര്‍ തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും ആരോപിച്ച് ചിലര്‍ ഇടയ്ക്ക് വെച്ച് ഇറങ്ങിപ്പോവുകയും ചെയ്തു. 

കശ്മീരിലെ കെടുതികള്‍ നേരിട്ട് അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ ലക്ഷ്യമിട്ട് ജമ്മു കശ്മീര്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി എന്ന സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്. സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ നിന്ന് വലിയൊരുവിഭാഗം ജനങ്ങളെ പരിപാടിയിലേക്ക് എത്തിക്കാനും സംഘാടകര്‍ക്ക് കഴിഞ്ഞിരുന്നു.