കഴിഞ്ഞവര്‍ഷം കണക്ക് പരീക്ഷയ്‌ക്ക് അഞ്ച് മാര്‍ക്ക് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കിയത് മൂലം വിജയശതമാനം കുതിച്ചുയര്‍ന്നിരുന്നു. ഇത്തവണ മോഡറേഷന്‍ ഇല്ല. 98.57 ശതമാനമായിരുന്നു മുന്‍വര്‍ഷത്തെ വിജയശതമാനം. പുനര്‍‍മൂല്യനി‍ര്‍‍ണ്ണയം കൂടി പൂര്‍ത്തിയായപ്പോ 99.16 എന്ന റെക്കോര്‍ഡ് ശതമാനത്തിലെത്തി. സൂക്ഷ്മമായ മൂല്യനിര്‍ണ്ണയം കാരണം വിജയശതമാനം കുറഞ്ഞേക്കും. ഫലത്തില്‍ കഴിഞ്ഞ തവണ പിഴവേറെ വന്നതിനാല്‍ മൂല്യനിര്‍ണ്ണയ കേന്ദ്രങ്ങളില്‍ നിന്നും മാര്‍ക്കുകള്‍ പരീക്ഷാഭവന്റെ സോഫ്റ്റ് വെയറില്‍ രേഖപ്പെടുത്തിയത് മൂന്നുവട്ടം പരിശോധിച്ചുറപ്പാക്കി. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിലുള്ളതിനാല്‍ വിദ്യാഭ്യാസ മന്ത്രിക്ക് പകരം ചീഫ് സെക്രട്ടറി പികെ മൊഹന്തിയാണ് ഫലം പ്രഖ്യാപിക്കുക.