തിരുവനന്തപുരം: സഹകരണ മേഖലയിലെ പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച ഇടതു മുന്നണി ഹര്‍ത്താല്‍ നടത്തും. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് സംസ്ഥാനത്ത് സഹകരണ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധിയോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാറില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ ആചരിക്കാന്‍ ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ്  തീരുമാനിച്ചത്. എന്നാല്‍ ബാങ്കുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.