Asianet News MalayalamAsianet News Malayalam

സാക്കിര്‍ നായിക്കിന് മഹാരാഷ്ട്ര ഇന്‍റലിജന്‍സിന്‍റെ ക്ലീന്‍ചിറ്റ്

State Intelligence Dept. gives clean chit to Naik
Author
First Published Jul 13, 2016, 4:28 AM IST

മുംബൈ: ഇസ്ലാംമത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെതിരെ കേസെടുക്കാന്‍ കഴയില്ലെന്ന് മഹാരാഷ്ട്ര ഇന്‍റലിജന്‍സ്. യൂട്യൂബില്‍ സാക്കിര്‍ നായികിന്റെ നൂറുകണക്കിന് വീഡിയോകളും പ്രസംഗങ്ങളും നിരീക്ഷിച്ചതില്‍ നിന്ന് ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അതിനാല്‍ സാക്കിര്‍ നായികിനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ധാക്ക ഭീകരാക്രമണത്തിന്റെ പ്രചോദനം സാക്കിര്‍ നായിക്കാണെന്ന രീതിയില്‍ ബംഗ്ലാദേശ് പത്രമായ ഡെയ്‌ലി സ്റ്റാറില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ സാക്കിര്‍ നായിക്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്‍റെ പേരില്‍ പത്രം പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു.

മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്ന പേരില്‍ നായികിനെതിരെ കേസെടുക്കാമെങ്കിലും അത് തെളിയിക്കാന്‍ കഴിയില്ലെന്നും താലിബാന്‍, ബിന്‍ലാദന്‍, അല്‍ഖാഇിദ്, ഐ.എസ് തുടങ്ങിയവരെ പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണക്കുന്ന തരത്തില്‍ തെളിവൊന്നുമില്ലെന്നും തങ്ങള്‍ നായിക്കിനെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു.

 

Follow Us:
Download App:
  • android
  • ios