കള്ളപ്പണവും കള്ളനോട്ടും തടയാന്‍ നോട്ട് അസാധുവാക്കലിലൂടെ കഴിഞ്ഞെന്ന് ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ അവതരിപ്പിച്ച സാമ്പത്തിക പ്രമേയം വിലയിരുത്തി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനും ഈ നീക്കത്തിലൂടെ കഴിഞ്ഞെന്ന് പ്രമേയം അവതരിപ്പിച്ച കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. നല്ല ഭരണം നടക്കുന്ന സംസ്ഥാനങ്ങളില്‍ റവന്യു വരുമാനം കൂടിയതായും പ്രമേയത്തിലുണ്ട്. ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി യോഗം ദില്ലിയില്‍ തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകീട്ട് യോഗത്തില്‍ സംസാരിക്കും.