നാല് ഡിവൈഎസ്പിമാര്‍ക്കെതിരെ  തരം താഴ്ത്തിയ നടപടി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ താത്ക്കാലികമായി സ്റ്റേ ചെയ്തു. ഇവർക്കെതിരെ നിലവിൽ കേസുകളില്ലെന്ന വാദം അംഗീകരിച്ചാണ് നടപടി.

കൊച്ചി: അച്ചടക്ക നടപടി നേരിട്ടതിനെ തുടർന്ന് സിഐമാരായി തരം താഴ്ത്തിയ നാല് ഡിവൈഎസ്പിമാര്‍ക്കെതിരെയുള്ള നടപടി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ താത്ക്കാലികമായി സ്റ്റേ ചെയ്തു. ഇവർക്കെതിരെ നിലവിൽ കേസുകളില്ലെന്ന വാദം അംഗീകരിച്ചാണ് നടപടി.

മറ്റ് മൂന്ന് പേരുടെ ഹർജികൾ പിന്നീട് പരിഗണിക്കും, ഡിവൈഎസ്പിമാരായ കെ എസ് ഉദയഭാനു, ടി ജി രവീന്ദ്രനാഥ്, ഇ സുനിൽ കുമാർ, മനോജ് കബീർ എന്നിവർക്കെതിരായ നടപടിയിലാണ് സ്റ്റേ ഉണ്ടായത്. മറ്റ് മൂന്നുപേരുടെ ഹർജിയിൽ അടുത്തദിവസം പ്രാഥമിക വാദം കേൾക്കും. എന്നാൽ കേരളാ അഡ്മിനിസിട്രേറ്റീവ് ട്രിബ്യൂണലിന്‍റെ ഇടക്കാല ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് ആഭ്യന്തരവകുപ്പ് വൃത്തങ്ങൾ അറിയിച്ചു. 12 ന് കേസ് വീണ്ടും പരിഗണിക്കും. ഹർജിയിൽ സർക്കാർ വിശദീകരണം സമർപ്പിക്കണമെന്ന് ട്രിബ്യൂണൽ ആവശ്യപ്പെട്ടിട്ടുണ്ട്.