2013 മുതല്‍ ഉള്ള കുടിശ്ശിക ആയ 18 കോടി രൂപ മേയ് 15 നു അകം കിട്ടണം. അല്ലാത്ത പക്ഷം നിലവില്‍ നല്‍കിയിട്ടുള്ള സ്റ്റെന്റ് അടക്കം ഉപകരണങ്ങള്‍ തിരിച്ചെടുക്കും

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹൃദയ ശസ്‌ത്രക്രിയക്കുള്ള സ്റ്റെന്റ് വിതരണം ഈ മാസം 16 മുതല്‍ നിര്‍ത്തിവയ്‌ക്കാന്‍ സ്റ്റന്റ് അസോസിയേഷന്റെ തീരുമാനം. 18 കോടി രൂപ കുടിശ്ശിക ഉണ്ടെന്നാണ് അസ്സോസിയേഷന്റെ വാദം. എന്നാല്‍ 2017 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ ഉള്ള കുടിശ്ശിക തീര്‍ത്തതാണെന്നു മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പ്രതികരിച്ചു.

2013 മുതല്‍ ഉള്ള കുടിശ്ശിക ആയ 18 കോടി രൂപ മേയ് 15 നു അകം കിട്ടണം. അല്ലാത്ത പക്ഷം നിലവില്‍ നല്‍കിയിട്ടുള്ള സ്റ്റെന്റ് അടക്കം ഉപകരണങ്ങള്‍ തിരിച്ചെടുക്കും.പുതിയവ നല്‍കുകയുമില്ല. ഇക്കാര്യം വ്യക്തമാക്കി ആശുപത്രി സൂപ്രണ്ട്, ആരോഗ്യ സെക്രെട്ടറി അടക്കമുള്ളവര്‍ക്ക് സ്റ്റന്റ് അസോസിയേഷന്‍ കത്തു നല്‍കി.

കഴിഞ്ഞ ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ ഉള്ള കുടിശ്ശിക കൊടുത്ത് തീര്‍ക്കുകയും ബാക്കി ഉള്ളത് തീര്‍ക്കാന്‍ കാരുണ്യ ചിസ് പ്ലസ് പദ്ധതികള്‍ വഴി ഫണ്ട് അനുവദിച്ചു കിട്ടുകയും ചെയ്തിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നു. 2013 മുതലുള്ള കുടിശ്ശിക എത്രയാണെന്നു കണ്ടെത്താന്‍ നടപടികള്‍ പുരോഗമിക്കുകയാണ്.

കുടിശിക പ്രശ്‌നത്തില്‍ നെരത്തെ രണ്ടുവട്ടം സമരം ഉണ്ടായപ്പോള്‍ രോഗികളുടെ ഹൃദയ ശസ്‌ത്രക്രിയ മുടങ്ങുന്ന അവസ്ഥ ഉണ്ടായിരുന്നു.