സെൻസെക്സിലെ നേട്ടം 100 പോയന്‍റിന് താഴ്ന്നു

മുംബൈ: കര്‍ണാടകയില്‍ ബിജെപിയ്ക്ക് അധികാരം ലഭിക്കില്ലെന്ന വാര്‍ത്തകള്‍ വന്നതോടെ ഓഹരി വിപണിയിൽ നേട്ടം കുറഞ്ഞു. സെൻസെക്സിലെ നേട്ടം 100 പോയന്‍റിന് താഴേക്കെത്തി. നിഫ്റ്റി 20 പോയന്‍റ് നേട്ടത്തിലാണ് വ്യാപാരം. കർണാടകത്തിൽ ബിജെപി കേവല ഭൂരിപക്ഷത്തിലെത്തുമെന്ന പ്രതീക്ഷയിൽ ഓഹരി വിപണികൾ രാവിലെ കുതിപ്പ് നടത്തിയിരുന്നു. സെൻസെക്സ് 430 പോയന്‍റും നിഫ്റ്റി 120 പോയന്‍റും നേട്ടമാണ് സ്വന്തമാക്കിയത്. ഡോളറുമായുള്ള വിനിമയത്തിൽ രൂപ നഷ്ടത്തിലാണ്. 15 പൈസ നഷ്ടത്തോടെ 67 രൂപ 67 പൈസയിലാണ് വിനിമയം.