സ്കൂൾ വിട്ട് വരികയായിരുന്ന കുട്ടികൾ അടക്കം എട്ട് പേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്
പത്തനംത്തിട്ട: പത്തനംത്തിട്ടയിലെ പ്രമാടത്ത് അഞ്ച് കുട്ടികൾ അടക്കം എട്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. പ്രമാടം പൂങ്കാവിൽ സ്കൂൾ വിട്ട് വരികയായിരുന്ന അഞ്ച് കുട്ടികൾക്കും മറ്റ് മൂന്ന് പേർക്കുമാണ് തെരുവ് നായയുടെ കടിയേറ്റത്. കടിയേറ്റവരെ പത്തനംത്തിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
