തെരുവുനായ ആക്രമണം; 90കാരിയടക്കം 18 പേർക്ക് പരിക്ക്

First Published 7, Mar 2018, 2:20 PM IST
stray dog attack student injured in kannur
Highlights
  • പയ്യന്നൂരിൽ തെരുവുനായ ആക്രമണം
  • 18 പേർക്ക് പരിക്ക്
  • കടിയേറ്റവരിൽ അധികവും സ്ത്രീകളും പ്രായമായവരും
  • മുഖത്തും കൈകാലുകലിലും ഗുരുതര പരിക്ക്
  • നായയെ നാട്ടുകാർ കൊന്നു

കണ്ണൂർ: പയ്യന്നൂർ അന്നൂരിൽ തെരുവുനായയുടെ കടിയേറ്റ് 90കാരിയടക്കം 19 പേർക്ക് പരിക്ക്.  കവിളിലും കൈകാലുകളിലുമായി സാരമായി പരിക്കേറ്റവരിൽ അധികവും സ്ത്രീകളാണ്. അന്നൂർ മുതൽ കാങ്കോൽ വരെ ഓടിനടന്ന് ആളുകളെ ആക്രമിച്ച നായയെ തല്ലിക്കൊന്നു.

90കാരിയായ പയ്യന്നൂർ വെള്ളൂർ സ്വദേശി മാധവിയെ രാവിലെ അടുക്കളയുടെ ഭാഗത്ത് വെച്ചാണ് നായ പിറകിലൂടെയെത്തി ആക്രമിച്ചത്.  കാലിലും തലയ്ക്കും ഗുരുതര പരിക്കാണ് ഇവർക്കുള്ളത്. സമാനമായി രാവിലെ അടുക്കള ജോലികളിലേർപ്പെട്ട സ്ത്രീകളെയാണ് നായ ആക്രമിച്ചതിലധികവും.  കാലുകളിലും മുഖത്തുമാണ് അധികം പേർക്കും പരിക്കേറ്റത്.

അന്നൂരിൽ നിന്ന് തുടങ്ങി വെള്ളൂർ, കോത്തായിമുക്ക്, കാങ്കോൽ, കണ്ടോത്ത് എന്നിവിടങ്ങളിലുമെത്തി നായ ആളുകളെ ആക്രമിച്ചു. പരിക്കേറ്റവർക്ക് ചികിത്സ നൽകാൻ പയ്യന്നൂർ താലൂക്കാശുപത്രിയിൽ സൗകര്യമുണ്ടായിരുന്നില്ല. കണ്ണൂർ , കാസർഗോഡ് ജില്ലാശുപത്രികളിലാണ് പരിക്കേറ്റവരെ ചികിത്സിക്കുന്നത്. നായയെ വെള്ളൂരിൽ വെച്ച് ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ നാട്ടുകാർ തന്നെ പിടികൂടി കൊല്ലുകയായിരുന്നു.

 

loader