എറണാകുളം: പിറവത്ത് നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കി. പിറവം നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്റെ നേതൃത്വത്തിലാണ് 10 നായ്ക്കളെ കൊന്നൊടുക്കിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു

പിറവത്ത് തെരുവ്‌നായ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാരുടെ പരാതി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വൃദ്ധര്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ. ഇതോടെ, നായ്ക്കളെ കൈകാര്യം ചെയ്യാന്‍ നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ ജില്‍സ് പെരിയപ്പുറം നേരിട്ട് ഇറങ്ങുകയായിരുന്നു. തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടന്ന നായ്ക്കളെ കുരുക്കിട്ട് പിടിച്ച് കൊന്നൊടുക്കുകയായിരുന്നു., നിയമനടപടി നേരിടാന്‍ തയ്യാറാണെന്ന് പരസ്യമായി പ്രഖ്യാപിച്ചായിരുന്നു ജില്‍സിന്റെ നീക്കം.

സംഭവത്തില്‍ ജില്‍സിനെതിരെ പൊലീസ് കേസ് രജസിറ്റര്‍ ചെയ്തു. പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷമേ നായ്ക്കളെ മറവ് ചെയ്യുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍, ഇന്ന് അവധിയായതിനാല്‍ പോസ്റ്റ് മോര്‍ട്ടം നടക്കാന്‍ സാധ്യത ഇല്ല