കോട്ടയം: വിദ്യാർത്ഥിനിയെ ആക്രമിച്ച ഇതരസംസ്ഥാന തൊഴിലാളിയെ പൊലിസ് പിടികൂടി. പന്തളം പോലീസാണ് ബംഗാള്‍ സ്വദേശിയായ തൊഴിലാളിയെ പിടികൂടിയത്. കഴിഞ്ഞ ദിവസം ഇരുപത്തിയേഴിനാണ് കേസ്സിന് ആസ്പദമായ സംഭവം.പന്തളത്തെ സ്കൂളിലേക്ക് പോകുകയായിരുന്ന ഏട്ടാം ക്ലാസ്സ് വിദ്യാർത്ഥിനികളെ ആക്രമിക്കുകയും കത്തികാണിച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.
സംഭവത്തിന് ശേഷം സ്കൂള്‍ അധികൃതരെ വിവരം അറിയിച്ചു.ഇതിനിടയില്‍ അക്രമി ഒളിവില്‍ പോയി.ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് ബംഗ്ലാദേശ്കരനായ ഗുലാംമുത്തുജയെ പൊലീസ് പിടികൂടിയത്.ഇയാളുടെ അകന്നബന്ധുവിനൊപ്പമായിരുന്നു താമസം .കെട്ടിട നിർമ്മാണ തൊഴിലാളിയാണ് ഗുലാംമുത്തുജ.
നേരത്തെയും പന്തളം ഭാഗത്ത് സ്കൂള്‍ വിദ്യാർത്ഥിനികള്‍ക്ക് നേരെ ആക്രമണ ശ്രമം ഉണ്ടായി.ഇതുസംബന്ധിച്ച അന്വേഷണം നടന്നുവരികയാണ്.മയക്കു മരുന്നുന് അടികളായ
ചിലരാണിതിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. ഷാഡോപൊലിസും പന്തളം പൊലീസും സംയുക്തമായിട്ടാണ് അന്വേഷണം നടത്തുന്നത്. പിടിയിലായ ഗുലാംമുത്തുജ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാതെയാണ് കേരളത്തില്‍ താമസിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
